പത്തനംതിട്ട: അന്തരിച്ച ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ 6.45ന് മൃതദേഹം പാലാരിവട്ടത്തെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് എട്ടു മുതൽ 9.45വരെ എറണാകുളം ടൗൺ ഹാളിലും പത്തുമുതൽ 11.30 വരെ ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിലും പൊതുദർശനത്തിനു വ്ക്കും.തുടർന്ന് 1.30ന് പത്തനംതിട്ടയിലെത്തിക്കും. ഓമല്ലൂരിലെ കുര്യന്റയ്യത്ത് വീട്ടിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും നടക്കും. ഓമല്ലൂർ പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വൈകുന്നേരം 4.30നാണ് സംസ്കാരം.