തിരുവനന്തപുരം: കേരള വിദ്യാർഥി കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കേരളത്തിലെ പ്രളയബാധിത മേഖലകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഇന്ന് ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ നിയോജകമണ്ഡലത്തിൽപ്പെട്ട നാലുചിറയിൽ 196 കുടുംബങ്ങൾക്ക് സഹായം നൽകുവാൻ തീരുമാനിച്ചതായി നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.
സഹായ വിതരണ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കേരള വിദ്യാർഥി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു പഠനോപകരങ്ങളും സാമൂഹ്യ പ്രവർത്തകൻ അബു ജോണ് ജോസഫ് 196 കുടുംബങ്ങൾക്കുള്ള ധാന്യക്കിറ്റ് വിതരണവും നിർവഹിക്കും. വസ്ത്രങ്ങളുടെയുടെയും ശുചീകരണ സാമഗ്രികളുടെയും വിതരണം ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് എന്നിവർ നിർവഹിക്കും.