തിരുവനന്തപുരം: പ്രളയാനന്തര ശുചീകരണത്തിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 22 മുതൽ ഒക്ടോബർ രണ്ടുവരെ സംസ്ഥാനത്തു തീവ്ര ശുചീകരണ യജ്ഞം നടത്തും. എല്ലാ സർക്കാർ ഓഫീസുകളും നവംബർ ഒന്നുമുതൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.