തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ സെന്ററുകളിൽ ഒഴിവുള്ള അധ്യാപക ഒഴിവുകളി ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളജ് പി ഒ, തൃശൂർ-680596 എന്ന വിലാസത്തിൽ ഒക്ടോബർ പതിനഞ്ചിനകം ലഭിക്കണം. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.