തിരുവനന്തപുരം: ബാർ കോഴക്കേസിലെ വിജിലൻസ് കോടതി ഉത്തരവുമായി ബന്ധപ്പെട്ടു നിയമോപദേശം തേടിയ ശേഷം സർക്കാർ തുടർനടപടി സ്വീകരിക്കും.വിധിപ്പകർപ്പു ലഭിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തുടരന്വേഷണത്തിനുള്ള സർക്കാർ അനുമതി ഡിസംബർ പത്തിനകം നേടിയെടുക്കാനാണ് കോടതി നിർദേശിച്ചത്. വിധിപ്പകർപ്പു വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ കോടതിയുടെ കൃത്യമായ നിർദേശം എന്താണെന്ന് വ്യക്തമാകുകയുള്ളു. പുതിയ കേന്ദ്ര നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള നിർദേശമാണോ എന്നു മനസിലാക്കാൻ വിധിപ്പകർപ്പ് പഠിക്കണം. അതു ലഭിച്ച ശേഷം നിയമോപദേശം തേടാനാണു സർക്കാർ ശ്രമം.