തിരുവനന്തപുരം: ബാർ കോഴക്കേസിൽ വന്ന കോടതിവിധി സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. അഴിമതിക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്ര നിയമം എന്ന് ഈ വിധിയിലൂടെ വ്യക്തമാകുന്നുമുണ്ട്. സർക്കാർ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നൽകുകയാണ് ഇനി വേണ്ടത്. കോടതിയിൽ പ്രോസിക്യൂഷൻ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ടെന്നു വി.എസ് പറഞ്ഞു.