മലപ്പുറം: ബാർ കോഴ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിനെതിരേ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വിജിലൻസ് കോടതിയുടെ വിധിപകർപ്പ് പഠിച്ചശേഷം തുടർനടപടികളെക്കുറിച്ചു യുഡിഎഫ്. തീരുമാനിക്കും.
മാണിയെ കുറ്റക്കാരനാക്കാനുള്ള യാതൊരു തെളിവും വിജിലൻസിന്റെ മുന്നിലില്ല. യുഡിഎഫ് കാലത്തും എൽഡിഎഫ് സർക്കാരും നടത്തിയ വിജിലൻസ് അന്വേഷണങ്ങളിൽ മാണി കുറ്റവിമുക്തനെന്നു തെളിഞ്ഞതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.