തിരുവനന്തപുരം: അമേരിക്കയിലെ മെയോക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ 24നു മടങ്ങിയെത്തും. 22നു ആശുപത്രി വിടുന്ന അദ്ദേഹം 24നു പുലർച്ചെ എത്തിച്ചേരുമെന്നാണു വിവരം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയയും നടത്തിയിരുന്നു. ഈമാസം രണ്ടിനാണു പിണറായി വിജയൻ അമേരിക്കയിലേക്കു പോയത്.