തിരുവനന്തപുരം : എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ മറ്റു മെഡിക്കൽ കോഴ്സുകളായ ആയൂർവേദ (ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്) എന്നിവയിലും അനുബന്ധ കോഴ്സുകളായ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിലും നിലവിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കും ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഏതാനും കോളജുകളിലേക്കും അലോട്ട്മെന്റ് നടത്തും.
പ്രസ്തുത അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനു വിദ്യാർഥികൾ നിർബന്ധമായും ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തിയിരിക്കണം. ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് ആയുർവേദ, ഹോമിയോപ്പതി കോഴ്സുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുമുള്ള സൗകര്യം വെബ്സൈറ്റിൽ 22 രാവിലെ 10 വരെ ലഭിക്കും. മൂന്നാമത്തെ ഓണ്‍ലൈൻ അലോട്ട്മെന്റ് 23നു പ്രസിദ്ധപ്പെടുത്തും.
ഇതിലൂടെ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കേണ്ടതുമായ ഫീസ്/ബാക്കി തുക 24നു മുതൽ 26 വരെ തീയതികളിൽ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഓണ്‍ലൈൻ പേമെന്റ് മുഖേനയോ ഒടുക്കിയ ശേഷം 26നു വൈകുന്നേരം അഞ്ചിനു മുന്‍പായി അതത് കോളജുകളിൽ പ്രവേശനം നേടണം.
വിദ്യാർഥികൾക്ക് സൗജന്യമായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫസിലിറ്റേഷൻ സെന്ററുകൾ സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ പ്രവർത്തിക്കും. ഇവയുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഒന്ന്/രണ്ട് ഘട്ട അലോട്ട്മെന്റിൽ ലഭിച്ച അലോട്ട്മെന്റ് സ്വീകരിക്കാത്തവരുടെയും പ്രവേശനം നേടിയ ശേഷം വിടുതൽ വാങ്ങിയവരുടെയും മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിൽ നിലവിലുണ്ടായിരുന്ന ഹയർ ഓപ്ഷനുകൾ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം റദ്ദായിട്ടുണ്ട്. കൂടാതെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയിരിക്കുന്നവരുടേതായി മെഡിക്കൽ കൗണ്‍സലിംഗ് കമ്മിറ്റി നൽകിയിട്ടുള്ള പട്ടികയിലുള്ള വിദ്യാർഥികളെയും സംസ്ഥാനത്തെ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ , അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനു പരിഗണിക്കുന്നതല്ല.
മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടുത്താതിരുന്ന താഴെപ്പറയുന്ന കോളജുകളിലേക്ക് ഈ ഘട്ടത്തിൽ വിദ്യാർഥികൾക്കു പുതുതായി ഓപ്ഷനുകൾ നൽകാവുന്നതാണ്.
സ്വകാര്യ സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളജ് (ബിഎഎംഎസ്) കെഎംസിടി ആയുർവേദ കോളജ്, കോഴിക്കോട്, നങ്ങേലി ആയുർവേദ മെഡിക്കൽ കോളജ്, കോതമംഗലം, പിഎൻഎൻഎം ആയൂർവേദ മെഡിക്കൽ കോളജ്, ചെറുതുരുത്തി, എംവിആർ ആയുർവേദ മെഡിക്കൽ കോളജ്, പറശിനിക്കടവ്. ഫീസ് 1,89,000 രൂപ. ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽകോളജ്, നേമം. ഫീസ് 2087 രൂപ.