കൊച്ചി: ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടന്നുവരുന്ന ഉപവാസസമരത്തിന്റെ പത്താം ദിനമായ ഇന്നലെ പരാതിക്കാരിയുടെ സഹോദരിയും നിരാഹാരം ആരംഭിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചിസ്ക്വയറിലെ സമരപ്പന്തലിലാണ് ഇന്നലെ രാവിലെ 11 മുതൽ നിരാഹാരം തുടങ്ങിയത്. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. പി. ഗീതയും ഇന്നലെ വൈകുന്നേരം നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കോണ്‍വന്റിലെ നാലു കന്യാസ്ത്രീകൾ ഇന്നലെയും സമരപ്പന്തലിൽ എത്തിയിരുന്നു. കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരുപ്പ് സമരവും തിരുവനന്തപുരത്തു ജനകീയകൂട്ടായ്മയും നടന്നു.
പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കോണ്‍വന്റിലെ നാലു കന്യാസ്ത്രീകൾ ഇന്നലെയും സമരപ്പന്തലിൽ എത്തിയിരുന്നു. കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരുപ്പ് സമരവും തിരുവനന്തപുരത്തു ജനകീയകൂട്ടായ്മയും നടന്നു.