കോട്ടയം: ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ കെട്ടിട നിർമാണം നിരോധിച്ചുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള കോണ്ഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ. ഉത്തരവ് അതേപടി നടപ്പിലാക്കിയാൽ കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ സാധാരണ കർഷകർ ദുരിതത്തിലാകും. പൗരന്റെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണിതെന്നും കെ.എം. മാണി പറഞ്ഞു.