കൊച്ചി: ഹിന്ദിയിലെ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്ഭാഷാ ഗൗരവ് പുരസ്കാരം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണനും, മാരികൾച്ചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫിനും ലഭിച്ചു. ഉപരാഷ്ട്രപ്രതി വെങ്കയ്യ നായിഡു പുരസ്കാരം സമ്മാനിച്ചു.