കോഴിക്കോട്: നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് 31രൂപയിൽനിന്ന് 40 രൂപയായി വർധിപ്പിച്ചതിനോട് അയ്യപ്പ ഭക്തർ സഹകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. സ്വാഭാവികമായ നിരക്കുവര്ധനയായതിനാൽ വർധന പിൻവലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡീസല്‍, പെട്രോള്‍ വിലവര്‍ധന കൂടി പരിഗണിച്ചാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസി പിന്മാറുമെന്നും മന്ത്രി പറഞ്ഞു.