വടക്കഞ്ചേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനു റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസറായ പുതുക്കോട് തെക്കേപ്പൊറ്റ മുഹമ്മദ് ഹംസയ്ക്ക് (60) എതിരേ വടക്കഞ്ചേരി പോലീസ് കേസെടുത്തു. കോണ്ഗ്രസ് പുതുക്കോട് മണ്ഡലം അധ്യക്ഷന്റെ പരാതിയെത്തുടർന്നാണിത്. കേന്ദ്രത്തിൽനിന്നുള്ള അരി എടുക്കാത്തതു സംബന്ധിച്ച വിഷയത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചത്.