രാജകുമാരി: പെരിയകനാലിനു സമീപം പുതുപ്പരട്ടിൽ ടിപ്പറും സ്കൂട്ടറും കുട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന വീട്ടമ്മ മരിച്ചു. കട്ടപ്പന ആമയാർ പന്പ്ഹൗസ് ഭാഗം മനോജിന്റെ ഭാര്യ സരിത(36) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവും എട്ടുവയസുള്ള കുട്ടിയും അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. കട്ടപ്പനയിൽനിന്നും മൂന്നാറിനു പോകുകയായിരുന്നു കുടുംബം.