കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർക്ക് അവർ അർഹിക്കുന്ന ആദരവ് ലഭിക്കാറില്ലെന്ന് പ്രഫ. എം.കെ. സാനു. മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുപോലും അംഗീകാരമോ ആദരവോ സമൂഹം നൽകാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൾ കേരള ഫെഡറേഷൻ ഫോർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് (എകെഎഫ്സിഐ) സംസ്ഥാനതല പ്രവർത്തനോദ്ഘാടനവും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എകെഎഫ്സിഐ സംസ്ഥാന പ്രസിഡന്റ് ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എകെഎഫ്സിഐ ജനറൽ സെക്രട്ടറി ആർ. ശിവശങ്കരപിള്ള, ഡോ. രാജി കമലമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം, ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോണ്, ആലുവ തഹസിൽദാർ കെ.ടി. സന്ധ്യാദേവി, കണയന്നൂർ തഹസിൽദാർ എൻ.ആർ. വൃന്ദ ദേവി, പറവൂർ ഡെപ്യൂട്ടി തഹസിൽദാർ മധു, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ലാൽജി, കെഎസ്ഇബി പറവൂർ ഡിവിഷനെ പ്രതിനിധീകരിച്ച് പ്രീത, ആലുവ ഡിവിഷൻ എഇ എം.പി. രാജൻ, കേരള ജല അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ കെ.കെ. ജോളി, സെൻട്രൽ സിഐ എ. അനന്തലാൽ, മുൻ വില്ലേജ് ഓഫീസർ പി.പി. ഉദയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.