മരങ്ങാട്ടുപിള്ളി: സംസ്ഥാന സിബിഎസ്ഇ സ്കൂള്‍ കായികമേള ഒക്ടോബര്‍ ആറു മുതല്‍ എട്ടു വരെ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിൽ നടക്കും. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളാണ് ഈ വര്‍ഷം മേളയുടെ സംഘാടകർ.
കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്കൂളുകള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ പത്ത്, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്കൂളുകള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലസ്റ്റര്‍ പതിനൊന്ന് വിഭാഗങ്ങളിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക. കൂടാതെ ലക്ഷദ്വീപില്‍ നിന്നുമുള്ള കുട്ടികളും മേളയില്‍ മാറ്റുരയ്ക്കും.
ഇതിനോടകം 240 സ്കൂളുകളിലെ 1500 കുട്ടികള്‍ രജിസ്ട്രേഷന് നടത്തി കഴിഞ്ഞു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയാണ് സംഘാടകരായ ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂള്‍ ഈവര്‍ഷം കായിക മേള സംഘടിപ്പിക്കുക. മേളയുടെ ഭംഗിയായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കേരളം നേരിട്ട പ്രളയക്കെടുതിയോടനുബന്ധിച്ചു ഈ വര്‍ഷം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താത്ത സ്കൂളുകള്‍ക്കായി ഓഫ്ലൈനായും കുട്ടികളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കായികമേളയ്ക്ക് എത്തുന്ന കുട്ടികള്‍ക്കായി ഭക്ഷണ-താമസ-വാഹന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും.
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് കുളങ്ങര, കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ, സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് പായിക്കാട്, കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, എംജി യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജയിംസ്, ഡോ. വി.സി.അലക്സ്, ഡോ. ജിമ്മി ജോസഫ്, ഡോ. തങ്കച്ചന് മാത്യു, തുടങ്ങിയവർ നേതൃത്വം വഹിക്കും.
വിശദവിവരങ്ങള്‍ക്ക് 9947924964, 9446604146, 04822-251366 എന്നീ നമ്പറില്‍ ബന്ധപ്പെടുകയോ, www.gurukulam. com വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.