തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയതു മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായിട്ടാണെന്നു മന്ത്രി ഇ.പി. ജയരാജൻ. മുഖ്യമന്ത്രി പൂർണ ആരോഗ്യവാനാണ്. എല്ലാ ദിവസവും അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്. മെഡിക്കൽ പരിശോധന പൂർത്തിയാക്കുമ്പോൾ അദ്ദേഹം മടങ്ങിയെത്തുമെന്നും ജയരാജൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യ ഔദ്യോഗിക വിശദീകരണമാണിത്.
മുഖ്യമന്ത്രി മടങ്ങിയെത്താൻ വൈകിയാലും അടുത്തു തന്നെ മന്ത്രിസഭാ യോഗം ചേരും. നിങ്ങൾ (മാധ്യമങ്ങൾ) ഇക്കാര്യത്തിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. മന്ത്രിസഭ ചേരേണ്ട അടിയന്തര വിഷയം ഉണ്ടായാൽ ഉടൻ യോഗം ചേരും. മുതിർന്ന മന്ത്രിമാർ എതിർത്തതിനെത്തുടർന്നല്ലേ മന്ത്രിസഭ ചേരാൻ സാധിക്കാത്തതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇതൊക്കെ പണ്ടു നടന്നതല്ലേ, ഇപ്പോൾ ഇതൊന്നും ഇവിടെ നടക്കില്ല എന്നായിരുന്നു ജയരാജന്റെ മറുപടി.
സംസ്ഥാനത്ത് ഒരു ഭരണസ്തംഭനവുമില്ല. ആക്ഷേപിക്കേണ്ടവർക്ക് ആക്ഷേപിക്കാം. ഇന്നലെ മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ജില്ലകളിലെ ഫണ്ടു ശേഖരണവുമായി ബന്ധപ്പെട്ടു മന്ത്രിമാരെല്ലാം തിരുവനന്തപുരത്തിനു പുറത്തായതിനാലാണു ചേരാൻ സാധിക്കാതിരുന്നത്. സ്കൂൾ കലോത്സവം അടക്കമുള്ള മേളകൾ ആഘോഷം ഒഴിവാക്കി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ചലച്ചിത്രമേളയും ഇത്തരത്തിൽ നടത്തേണ്ടതല്ലേയെന്ന ചോദ്യത്തിന് ആർഭാടം ഒഴിവാക്കി എല്ലാം നടത്താമല്ലോയെന്നായിരുന്നു മറുപടി.