അജയ് ദേവ്ഗൺ നായകനാകുന്ന മൈദാൻ എന്ന ചിത്രത്തിൽ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷ് ആണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിൽ നിന്നും കീർത്തി പിന്മാറിയെന്നും പകരം പ്രിയാമണി നായികയാകുമെന്നും വാർത്തകൾ.
മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ചായ സെയ്ദ് അബ്ദുൾ റഹീമിന്റെ വേഷമാണ് ചിത്രത്തിൽ അജയ് ദേവ്ഗൺ അവതരിപ്പിക്കുന്നത്. അജയിന്റെ കഥാപാത്രത്തിന്റെ ഭാര്യാവേഷമാണ് കീർത്തി അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ കഥാപാത്രത്തിന്റെ പ്രായത്തിന് കീർത്തി ചേരില്ലെന്നതാണ് കീർത്തിയുടെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്.
എന്തായാലും കീർത്തിക്കു പകരം പ്രിയാമണി അജയ് ദേവ്ഗണിന്റെ നായികയാകുമെന്നാണറിയുന്നത്. ബോണി കപൂറാണ് മൈദാൻ നിർമിക്കുന്നത്. അമിത് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.