നടി പാർവതി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. നേരത്തെ പ്ലാൻ ചെയ്ത ചില യാത്രകളും ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടുകളും പൂർത്തിയാക്കുന്നതോടെ താൻ സംവിധാന രംഗത്തേക്ക് കടക്കുമെന്ന് താരം പറഞ്ഞു.
2020 ഡിസംബറോടെ സംവിധാന മേഖലയിലേക്ക് കടക്കുവാനാണ് താരത്തിന്റെ പദ്ധതി. എന്നാൽ 2021ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
വേണു സംവിധാനം ചെയ്യുന്ന രാച്ചിയമ്മയാണ് റിലീസിനൊരുങ്ങുന്ന പാർവതിയുടെ ചിത്രം.