തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട ജനങ്ങൾക്ക് ആശ്വാസം നൽകാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനർനിർമിക്കാനും അനുയോജ്യമായ ബൃഹദ് പദ്ധതി തയാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തകർന്ന കേരളത്തെ അതിനു മുൻപുള്ള അവസ്ഥയിലേക്കു പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണു തയാറാക്കുന്നത്.
ഇതിന് വലിയ തോതിൽ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. തൊഴിലുറപ്പുപദ്ധതിക്ക് 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് വലിയ തോതിൽ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. തൊഴിലുറപ്പുപദ്ധതിക്ക് 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.