തിരുവല്ല: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാന്പുകളിൽനിന്നു തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ എത്തുന്ന എല്ലാ രോഗികൾക്കും അത്യാഹിത വിഭാഗത്തിലും ജനറൽ വാർഡുകളിലും എല്ലാത്തരം ചികിത്സകളും മരുന്നുകളും സൗജന്യമായി നൽകുമെന്ന് സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ അറിയിച്ചു.
ഇതിനായി പുഷ്പഗിരിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരുസംഘം സജ്ജമായി കഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഈ സേവനം 31 വരെ ലഭ്യമാണ്.
ഇതിനായി പുഷ്പഗിരിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരുസംഘം സജ്ജമായി കഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഈ സേവനം 31 വരെ ലഭ്യമാണ്.