തിരുവനന്തപുരം: പൊതു അവധി ദിവസങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളേയും ക്യാമ്പുകളെയും ബാധിക്കാതിരിക്കാൻ ജീവനക്കാരെ ക്രമീകരിക്കണമെന്നു നിർദേശിച്ചു സർക്കാർ ഉത്തരവിറക്കി.
ദുരിതാശ്വാസ പ്രവർത്തനത്തെയും ക്യാമ്പുകളുടെ പ്രവർത്തനത്തെയും ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ വകുപ്പു മേധാവികളും ജില്ലാ കളക്ടർമാരും വകുപ്പുകളുടെ ജില്ലാ മേധാവികളും ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റിൽ ഇതിനാവശ്യമായ ഉദ്യോഗസ്ഥരുടെ ക്രമീകരണം ഓരോ വകുപ്പിന്റെയും സെക്രട്ടറിമാർ ഏർപ്പെടുത്തണം. അവധി ദിവസങ്ങളിൽ ജോലിയെടുക്കുന്ന ജീവനക്കാർക്കു മറ്റൊരു ദിവസം ഓഫ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.