കൊച്ചി: സംസ്ഥാനം അതിഭീകരമായ പ്രളയക്കെടുതി നേരിടുന്ന അവസരത്തിൽ ഹോട്ടലുകളിലെ ഭക്ഷണത്തിനു വിലവർധിപ്പിക്കാതെ കഴിയാവുന്നതും ദുരിതമനുഭവിക്കുന്നവർക്കു സഹായം നൽകുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ). എല്ലാ അംഗങ്ങൾക്കും ഇതുസംബന്ധിച്ചു നിർദേശം നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പച്ചക്കറിയടക്കമുള്ള അവശ്യവസ്തുക്കൾക്കു വില വർധിച്ചിട്ടുണ്ടെങ്കിലും ജനം ദുരിതം നേരിടുന്ന സാഹചര്യത്തിൽ നഷ്ടം സഹിച്ചാലും അംഗങ്ങൾ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത നിർവഹിക്കണം. ദുരിതമൊഴിയുന്നതുവരെ കുപ്പിവെള്ളം 15 രൂപയിൽ കൂടുതൽ വാങ്ങരുത്.
ജൂലൈ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ച ആയിരുന്നെങ്കിലും പലർക്കും റിട്ടേണ്‍ സമർപ്പിക്കാനായിട്ടില്ല. ഇവരിൽനിന്നു പിഴ ഈടാക്കുന്നുണ്ട്.
റിട്ടേണ്‍ സമർപ്പിക്കേണ്ട ജിഎസ്ടി നെറ്റ് വർക്ക് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ലഭ്യമായിരുന്നില്ല. പ്രളയക്കെടുതിമൂലം ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാൻ കാലാവധി നീട്ടിനൽകണമെന്നും പിഴ ഒഴിവാക്കണമെന്നും പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽസെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.