റാന്നി: പ്രളയദുരിതത്തിൽ തകർന്ന പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ആശ്വാസവുമായി ദീപിക ബാലസഖ്യം. ഡിസിഎൽ പത്തനംതിട്ട പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെയും കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ്എബിഎസിന്റെയും നേതൃത്വത്തിൽ നാലുലക്ഷത്തോളം രൂപയുടെ ഭക്ഷ്യവസ്തുക്കളാണു റാന്നി താലൂക്ക് ഓഫീസിൽ എത്തിച്ച് തഹസീൽദാർ കെ.വി. രാധാകൃഷ്ണൻ നായർക്കു കൈമാറിയത്. എംഎൽഎ രാജു ഏബ്രഹാം സന്നിഹിതനായിരുന്നു.
കുന്നുംഭാഗം സെന്റ്ജോസഫ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലും അധ്യാപകരും ഡിസിഎൽ കുട്ടികളും വർഗീസ് കൊച്ചുകുന്നേലും ചേർന്നാണു നാലുലക്ഷത്തോളം രൂപയ്ക്കുള്ള ഭക്ഷണവും വസ്ത്രവും സമാഹരിച്ചത്.
തൊടുപുഴ, പൈങ്ങോട്ടൂർ മേഖലകളിൽനിന്നു സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉറുന്പൻമൂഴി ഇടവകയുടെ നേതൃത്വത്തിലുള്ള ക്യാന്പുകൾക്കു കൈമാറി.
ഡിസിഎൽ-ഡിഎഫ്സി ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, ദീപിക ഓൺലൈൻ സബ് എഡിറ്റർ മാക്സിൻ എന്നിവർ സഹായിച്ചു.