വിജയ് സേതുപതി നായകനാകുന്ന ലാഭം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. താടിയും മീശയും തലമുടിയും നീട്ടി വേറിട്ട ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എസ്.പി. ജനനാഥൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രുതി ഹാസനാണ് നായിക.
ജഗപതി ബാബു, കലൈരസൻ, ഹരീഷ് ഉത്തമൻ, സായി ധൻസിക എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതി പ്രൊഡക്ഷൻസ്, സെവൻ സിഎസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്.
We wish Our Producer Makkal Selvan @VijaySethuOffl a very happy birthday.#HBDVijaySethupathi@shrutihaasan #SPJhananathan@immancomposer @7CsPvtPte @Aaru_Dir @ramji_ragebe1 @sathishoffl @KalaiActor @SaiDhanshika @thilak_ramesh @proyuvraaj @yogeshdir @LahariMusic pic.twitter.com/JN29A1ui0A
— VSP_Productions (@vsp_productions) January 16, 2020