കൊച്ചി: പ്രളയക്കെടുതി കേന്ദ്രസർക്കാർ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നു യുവജനപക്ഷം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി യുണൈറ്റെഡ് നേഷൻ ഓർഗനൈസേഷന്റെ സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രയത്നിക്കണമെന്നും കേരള യുവജനപക്ഷം സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത ഷൈജോ ഹസൻ ആവശ്യപ്പെട്ടു.
ഷോണ്‍ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സച്ചിൻ ജെയിംസ്, ലെൽസ് വലിയകുന്നേൽ, പ്രവീണ്‍ രാമചന്ദ്രൻ, അനിൽകുമാർ , എബി ജോർജ്, പ്രവീണ്‍ ഉള്ളാട്ട്, ബൈജു മണ്ഡപം, അക്ഷയ നായർ, വി.പി. താഹിർ, മാത്യൂസ് ജോർജ്, റെനീഷ് ചൂണ്ടാശേരി, റിജോ വാളന്തറ, എൽദോസ് ഓലിക്കൻ, സുരേഷ് പടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.