ഗുരുവായൂര്‍: പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 5.26 കോടി രൂപ നല്കാന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതില്‍ അഞ്ചുകോടി ദേവസ്വം ഫണ്ടില്‍നിന്നാണ്. ദേവസ്വം ഭരണസമിതി, ജീവനക്കാര്‍ എന്നിവര്‍ ചേർന്നാണ് ബാക്കി 26 ലക്ഷം നല്‍കുന്നത്.
ഇന്നുരാവിലെ തുക മുഖ്യമന്ത്രി പിണറായി വിജയനു ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു കൈമാറും.
ഇന്നുരാവിലെ തുക മുഖ്യമന്ത്രി പിണറായി വിജയനു ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു കൈമാറും.