കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എട്ടു കോടി രൂപ ഐസിഐസിഐ ബാങ്കിനുവേണ്ടി ബാങ്ക് മേധാവി അനൂപ് ബാക്ച്ചി തിരുവനന്തപുരത്തുവച്ച് കൈമാറി. ജില്ലാതല പ്രവർത്തനങ്ങൾക്കായി പത്തു ലക്ഷം രൂപ വീതം 14 ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർമാർക്കു കൈമാറി.
കോട്ടയം ജില്ലയ്ക്കുള്ള സഹായധനം ഐസിഐസിഐ ബാങ്ക് റീജണൽ മാനേജർ പി.വി. അരുൺ ജില്ലാ കളക്ടർക്ക് കൈമാറി. ചീഫ് മാനേജർ ജോബി ജോൺ, ബ്രാഞ്ച് മാനേജർ അനു ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം ജില്ലയ്ക്കുള്ള സഹായധനം ഐസിഐസിഐ ബാങ്ക് റീജണൽ മാനേജർ പി.വി. അരുൺ ജില്ലാ കളക്ടർക്ക് കൈമാറി. ചീഫ് മാനേജർ ജോബി ജോൺ, ബ്രാഞ്ച് മാനേജർ അനു ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.