പോളി അക്രിലേറ്റ് എന്ന അക്രിലിക് പോളിമറിന്റെ സോഡിയം ലവണമാണ് സോഡിയം പോളി അക്രിലേറ്റ്. ഡയപ്പറുകളിൽ ഇതേ പോളിമർ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കൽ ഫോർമുല [-CH2-CH(CO2Na)-]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 100 മുതൽ 1000 വരെ ഇരട്ടി ജലം ആഗിരണം ചെയ്യാൻ പറ്റും. ഡയപ്പറുകളിലൊക്കെ ഉപയോഗിക്കുന്നതിനാൽ സോഡിയം പോളി അക്രിലേറ്റ് വലിയ അപകടകാരി അല്ലെന്നു സാരം. അപ്പോൾ പ്രളയക്കെടുതി തരണം ചെയ്യാൻ ഉപയോഗിക്കരുതോ എന്ന ചോദ്യം സ്വാഭാവികം.
ഉപയോഗിക്കാം എന്നു പറയാം. എന്നാൽ, ജോലി ഇരട്ടിയാക്കുമെന്നുകൂടി പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഇത് പ്രായോഗികമല്ല. ഈ രാസവസ്തു ജലത്തെ ആഗിരണം ചെയ്തുകഴിഞ്ഞാൽ ജെൽ രൂപത്തിലേക്കു മാറും. പിന്നെ വെള്ളം കോരിക്കളയുന്നതിലും പ്രയാസമാകും ഇതു നീക്കംചെയ്യുന്നത്. കൂടാതെ, കലങ്ങിയ വെള്ളത്തിൽ സ്വാഭാവികമായി അതിന്റെ ആഗിരണശേഷി കുറയുകയും ചെയ്യും. അതുകൊണ്ട്, വെള്ളം ഒരു ബക്കറ്റുകൊണ്ടോ കൂടുതൽ ഉണ്ടെങ്കിൽ പന്പു വച്ചോ നീക്കംചെയ്യുന്നതാണ് നല്ലത്.
വികസിപ്പിച്ചത് അമേരിക്ക
സോഡിയം പോളി അക്രിലേറ്റിനെപ്പോലെതന്നെ പോളിമെർ കെമിസ്ട്രിയിൽ നിരവധി സൂപ്പർ അബ്സോർബന്റുകൾ നിലവിലുണ്ട്. 1960കളിൽ അമേരിക്കയിലെ കൃഷിവകുപ്പാണ് ആദ്യ സൂപ്പർ അബ്സോർബന്റ് പോളിമെർ മെറ്റീരിയൽ വികസിപ്പിച്ചത്.
പരിസ്ഥിതിക്കും വില്ലൻ
സോഡിയം പോളി അക്രിലേറ്റ് ഉപയോഗിച്ച് വീട് വൃത്തിയാക്കിയെന്നിരിക്കട്ടെ. മാലിന്യം നേരേ നിക്ഷേപിക്കുക തൊടിയിലേക്കാകും. പ്ലാസ്റ്റിക്കിന്റെ അതേ സ്വാഭാവമായതിനാൽ ദ്രവിക്കാതെ അവിടെക്കിടക്കുമെന്നുള്ളത് സത്യം. പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാകാൻ ഇതിലും വലിയ മാർഗം ഇനി വേണോ?
ചുരുക്കിപ്പറഞ്ഞാൽ, വെള്ളം വെള്ളമായി തന്നെ കോരിക്കളയാം. അതു മണ്ണിലേക്ക് ആഴ്ന്നുപൊയ്ക്കൊള്ളും.
ഏതായാലും സോഷ്യൽ മീഡിയയിൽ പരക്കുന്നത് ഷെയർ ചെയ്യുന്പോഴോ പരീക്ഷിക്കുന്പോഴോ ശ്രദ്ധ അനിവാര്യമാണ്. വെളുക്കാൻ തേച്ചത് പാണ്ടാവരുത്.
ഐബിൻ കാണ്ടാവനം