തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്ന അവസാന ആളെയും രക്ഷിച്ചശേഷം രക്ഷാ പ്രവർത്തനം അവസാനിപ്പിക്കുകയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുടുങ്ങിക്കിടക്കുന്നവർക്കു ഭക്ഷണം എത്തിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ ആറു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 3274 ദുരിതാശ്വാസ ക്യാമ്പുകളിലായി 10.28 ലക്ഷം പേരാണു കഴിയുന്നത്. ഇതിൽ 1.04 ലക്ഷം 12 വയസിൽ താഴെയുള്ള കുട്ടികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.