തൊടുപുഴ: മഴമാറി മാനം തെളിഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവില്ല. അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ 36 മണിക്കൂറായി 140 അടിയിൽ തുടരുകയാണ്.
2880 ക്യുസെക്സ് (സെക്കന്റിൽ 8,15,553 ലിറ്റർ) വെള്ളം മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കന്റിൽ 2207 ക്യുബിക് അടി വെള്ളമാണ് അണക്കെട്ടിൽനിന്നു തുറന്നുവിട്ടിരിക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്നതും ഇടുക്കിയിലേക്ക് ഒഴുകുന്നതും ഉൾപ്പെടെയാണിത്.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഇന്നലെ വൈകിട്ട് ആറിന് 2401.2 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിൽനിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചിട്ടുണ്ട്. 400 ക്യുമെക്സ് (സെക്കന്റിൽ 4,00,000 ലിറ്റർ) വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 1500 ക്യുമെക്സ് വരെ ഉയർത്തിയിരുന്നു. ചെറുതോണി അണക്കെട്ടിന്റെ രണ്ട് മൂന്ന് നാല് ഷട്ടറുകൾ 1.9 മീറ്റർ വീതമാണ് ഉയർത്തിവച്ചിരിക്കുന്നത്. ഒന്നും അഞ്ചും ഷട്ടറുകൾ താഴ്ത്തിയിരിക്കുകയാണ്. 3.02 സെന്റിമീറ്റർ മഴ ഇന്നലെ വൃഷ്ടിപ്രദേശത്തു രേഖപ്പെടുത്തി.
സെക്കൻഡിൽ 425 ക്യുമെക്സ് വെള്ളം ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. 116 ക്യുമെക്സ് വെള്ളമാണ് വൈദ്യുതി ഉത്പ്പാദനത്തിനായി മൂലമറ്റം പവർ ഹൗസിലേക്ക് എടുക്കുന്നത്. 14.996 ദശലക്ഷം യൂണിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉത്പാദനം. ശേഷിയുടെ 99 ശതമാനം വെള്ളം ഇപ്പോൾ ഇടുക്കി അണക്കെട്ടിലുണ്ട്. 168.2 മീറ്ററാണ് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 169 മീറ്ററാണ്.