കേരളം മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രമാണ് എന്റെ നാട്. കക്ഷിഭേദമെന്യേ ജനപ്രതിനിധികൾ അഭിനയിക്കുന്ന ഈ ചിത്രം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ലൈറ്റ് വിഷ്വൽ മീഡിയ നിർമിക്കുന്നു. വിജയൻപിള്ള എംഎൽഎയുടെ സാന്നിധ്യത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു.
എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ചിറ്റയം ഗോപകുമാർ, മഹിളാ പ്രവർത്തക സൂസൻകോടി, എസ്. ശിവൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ശാസ്താംകോട്ട ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ, കെ.എം.ആർ. ഗുരു മുനീർ അഹമ്മദ്, അനഘ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അന്താരാഷ്ട്ര അവയവദാന ചിത്രമായ ജീവാമൃതത്തിനുശേഷം ഗിരീഷ് കല്ലട സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് എന്റെ നാട്. പ്രോജക്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് കൊല്ലം എഡിസി ജനറൽ വി. സുദേശനാണ്, അജീഷ് ശൂരനാടിന്റേതാണ് തിരക്കഥ.