തിരുവനന്തപുരം: ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥർ തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരണത്തിനും ദുരിതബാധിതരുടെ വീടുകൾ താമസയോഗ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രളയത്തേത്തുടർന്ന് നിരവധി വീടുകളും റോഡുകളും പരിസരപ്രദേശങ്ങളും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കുടുംബങ്ങൾക്ക് വീണ്ടും താമസിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. അതിൽ പോലീസ് സേന മുന്നിട്ടു നിന്നുപ്രവർത്തിക്കും. സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ സഹായത്തോടെയാവും ഇതു ചെയ്യുന്നത്.