തിരുവനന്തപുരം: പ്രളയ ദുരന്ത മേഖലകളിൽ വെള്ളം പൂർണമായി ഇറങ്ങിയ ശേഷം വീടുകളിലേക്കു മടങ്ങുന്ന എല്ലാവർക്കും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് സർക്കാർ വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തകർന്ന 1000 വീടുകളുടെ കേടുപാടു തീർത്തു നൽകാൻ തയാറാണെന്നു കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻസ്ട്രി (സിഐഐ) അറിയിച്ചിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി ചാലക്കുടി മേഖലയിൽ 200 ഇലക്ട്രീഷ്യൻ, പ്ലംബർമാരുടെ സേവനം ഉറപ്പാക്കാമെന്ന് അദ്ദേഹം അറിയിച്ചു. ശുചിത്വ പ്രവർത്തനത്തിനായി പഞ്ചായത്തിലെ ഓരോ വാർഡിനും 25,000 രൂപയും നഗരസഭയിലെ വാർഡിന് അര ലക്ഷം രൂപയും വീതം ലഭ്യമാക്കും. വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ കഐസ്ഇബി ചാർജ് ഈടാക്കില്ല. 25 ലക്ഷം വീടുകൾ അടക്കം 26 ലക്ഷം ഉപയോക്താക്കളുടെ വൈദ്യുതി ബന്ധമാണു തകരാറിലായത്.
വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി ക്ക് നിർദേശം നൽകിയിട്ടുണ്ട്. വയറിംഗ്, പ്ലംബിംഗ് മേഖലയിൽ ആവശ്യമായ റിപ്പയറിംഗ് പ്രവൃത്തികൾ നടത്തുന്ന കാര്യത്തിൽ ബന്ധപ്പെട്ട സംഘടനകളുമായി സംസ്ഥാന തലത്തിൽ ചർച്ച ചെയ്തപ്പോൾ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശികമായി മുൻകൈ എടുത്ത് ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം.
പാന്പുകടിക്കുള്ള ആൻറി-വനം ആശുപത്രികളിൽ ലഭ്യമാക്കുന്നതിനും മെഡിക്കൽ സൗകര്യം ഉറപ്പുവരുത്തുന്നതിനും ഉള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.