തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഓണാവധി തിരുവോണത്തിനു മാത്രമായി വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കുമാകും അവധി ഒഴിവാക്കുക. തീരുമാനം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും.