കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചു തമിഴ്നാട് വെളളമൊഴുക്കു വർധിപ്പിച്ചതോടെ തമിഴ്നാട്ടിലെ വൈഗ ഡാം തുറന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു വെള്ളം മധുര ഭാഗത്തേക്ക് ഒഴുക്കി.
70 അടി ഉയരമുള്ള ഡാമിൽ 69 അടി വെളളം ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. 3755 ഘനയടി വെള്ളമാണ് വൈഗയിലേക്കു സെക്കൻഡിൽ ഒഴുകി എത്തുന്നത്. നേരത്തേ തമിഴ്നാട് ഇതിനു തയാറായിരുന്നെങ്കിൽ മുല്ലപെരിയാർ ഡാമിൽ ജലനിരപ്പ് ഇത്രയും ഉയർന്നു പെരിയാറിലേക്കു വെള്ളമൊഴുക്ക് വേണ്ടിവരില്ലായിരുന്നു.