തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും ഭാവി പരിപാടികൾക്കു രൂപം നല്കാനും കെപിസിസി വിശാല എക്സിക്യൂട്ടീവിന്റെയും കെപിസിസി അംഗങ്ങളുടെയും അടിയന്തരയോഗം ഇന്നു ചേരും.
രാവിലെ 10.30ന് ഇന്ദിരാഭവനിലാണു യോഗമെന്നു ജനറൽ സെക്രട്ടറി തന്പാനൂർ രവി അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങിയവർ പങ്കെടുക്കും.