തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിൽ ഒരു കോടി രൂപ സംഭാവന നൽകി.
കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്.
സംസ്ഥാന സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളോടു സഭയ്ക്കുള്ള ഐക്യദാർഢ്യമാണ് ഇതിലുടെ പ്രകടമാകുന്നതെന്ന് ആർച്ച്ബിഷപ് പറഞ്ഞു. സിബിസിഐയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗമായ കാരിത്താസ് ഇന്ത്യ വഴി ദുരിതബാധിതർക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ ആർച്ച്ബിഷപ് അറിയിച്ചു.