ആലപ്പുഴ: മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തു. മാവേലിക്കര ചെന്നിത്തല ഓരിപ്പുറം വിനുഭവനിൽ പരമേശ്വരൻപിള്ള (70), മാമങ്കേരി ഇഞ്ചക്കത്തറ അപ്പുക്കുട്ടന്റെ മകൻ അനീഷ് (30), മാമങ്കേരിയിൽ വാസുക്കുട്ടന്റെ മകൻ മോഹനൻ (59) എന്നിവരാണ് മരിച്ചത്.
ഇതിൽ പരമേശ്വരൻ പിള്ള വെള്ളം കയറിയ വീട്ടിൽ സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ ഷോക്കേറ്റു മരിക്കുകയായിരുന്നു. മറ്റു രണ്ടുപേരെയും കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നതാണ്. മൃതദേഹങ്ങൾ ഇന്നലെ കണ്ടുകിട്ടിയതായി കുട്ടനാട് തഹസിൽദാർ അറിയിച്ചു. കുട്ടനാട് തലവടി വില്ലേജിൽ ചക്കാലപ്പടി വീട്ടിൽ നാരായണനും (70) ഇന്നലെ മരിച്ചിരുന്നു.