മുണ്ടക്കയം: കൂട്ടിക്കലിലും തെക്കേമലയിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ വീട്ടമ്മമാര്‍ മരിച്ചു. കൂട്ടിക്കല്‍ പൂച്ചക്കല്‍ സ്കൂളിനു സമീപം കല്ലുപുരക്കല്‍ സൈനുദീന്റെ ഭാര്യ നസീമ(57), പെരുവന്താനം തെക്കേമല ജ്യോതിസ് നഗര്‍ ചെരുവില്‍ തങ്കച്ചന്റെ ഭാര്യ ജെസി (40) എന്നിവരാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടും പരിസരവും വെള്ളത്തിലായതോടെ നസീമയെയും കുടുംബത്തെയും കൂട്ടിക്കല്‍ കെഎംജെ പബ്ലിക് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയിരുന്നു. പ്രമേഹം മൂർച്ഛിക്കുകയും രക്ത സമ്മര്‍ദം കുറയുകയും ചെയ്തതോടെ ശാരീരിക അസ്വസ്ഥത ഉണ്ടായി. രാത്രി ഒന്‍പതോടെ കൂട്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ ഇവിടെ ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്തതിനാല്‍ മടക്കി അയച്ചു. തുടര്‍ന്നു കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കൂട്ടിക്കല്‍ ജുമാ മസ്ജിദില്‍ കബറടക്കം നടത്തി. മരിച്ച നസീമയുടെ മക്കള്‍: സിനിമോള്‍, നിസാമോള്‍. മരുമക്കള്‍: ഷെമീര്‍, നിസാര്‍.
മഴയെ തുടര്‍ന്നു തെക്കേമല സെന്റ് മേരീസ് സ്കൂളിലെ ക്യാമ്പിലായിരുന്ന ജെസിയെ കടുത്ത പനിയെത്തുടര്‍ന്നാണ് ഞായറാഴ്ച മുപ്പത്തഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മരിച്ചു.
മരിച്ച ജെസിയുടെ സംസ്കാരം ഇന്നു മൂന്നിനു മുണ്ടക്കയം സെന്റ് മേരിസ് ലത്തീന്‍ പള്ളിയില്‍ നടക്കും. മക്കള്‍: ജോബി, ജോമോന്, ജോമോള്‍, ജ്യോതിഷ്.