കൊച്ചി: പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്കും സപ്ലൈകോ വില്പന ശാലകളിൽനിന്നു സബ്സിഡി സാധനങ്ങൾ നല്കുമെന്നു സപ്ലൈകോ സിഎംഡി എം.എസ്. ജയ അറിയിച്ചു. ഇതിനായി റേഷൻ കാർഡിൽ ചേർത്തിട്ടുള്ള കാർഡുടമകളുടെ മൊബൈൽ ഫോണ് നന്പറുകൾ നൽകിയാൽ മതി. റേഷൻ കാർഡിൽ മൊബൈൽ ഫോണ് നന്പർ ചേർത്തിട്ടില്ലാത്തവർ ബന്ധപ്പെട്ട റേഷൻ കട ഉടമയിൽനിന്നു സാക്ഷ്യപത്രം ഹാജരാക്കിയാൽ ആനുകൂല്യങ്ങൾ ലഭിക്കും.