നെന്മാറ: വ്യാഴാഴ്ച രാവിലെ നെന്മാറ പോത്തുണ്ടിക്കു സമീപമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അരവിന്ദിന്റെ (17) മൃതദേഹം കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച അളുവാശേരി ചേരുംകാട് ഗംഗാധരന്റെ മകനാണ് അരവിന്ദ്. ഇതോടെ നെന്മാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി.
ചേരുങ്കാട് ഗംഗാധരൻ (55), ഭാര്യ സുഭദ്ര (50), മകൾ ആര്യ (17), ആതിര (24) ആതിരയുടെ 28 ദിവസം പ്രായമായ മകൻ, ചേരുങ്കാട് ഉണ്ണിക്കൃഷ്ണന്റെ മകൻ അഭിജിത്ത് (25), മകൾ അനിത (28) അനിതയുടെ മകൾ ആത്മിക (മൂന്നര), സുന്ദരന്റെ മകൻ സുധിൻ(17) എന്നിവരാണ് മരിച്ചത്.