കൊച്ചി: മലയാളത്തിന്റെ പ്രിയകവി ചെമ്മനം ചാക്കോയ്ക്ക് സാംസ്കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി. കാക്കനാട് ഓണം പാർക്കിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സാഹിത്യ സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. കെ.വി.തോമസ് എംപി, പി.ടി.തോമസ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മുൻ എംഎൽഎ ബെന്നി ബെഹനാൻ, സി.എം.മോഹനൻ, കെ.ബാലചന്ദ്രൻ, വി.പി.രാമചന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.പി.സുകുമാരൻ നായർ, പ്രഫ.തോമസ് മാത്യു, ഡോ.എം.സി.ദിലീപ്കുമാർ, ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നോടെ പടമുകളിലെ വസതിയിലെത്തിച്ച മൃതദേഹം അവിടെ പൊതുദർശ
നത്തിന് വച്ച ശേഷം സ്വദേശമായ പെരുവ മുളക്കുളത്തേയ്ക്കു കൊണ്ടുപോയി. 2.30 മുതൽ പെരുവ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതുദർശനത്തിനുശേഷം നാലോടെ മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കരിച്ചു.