തിരുവനന്തപുരം: ബോണസ് നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കിലുള്ള ബോണസ് ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നത് ശ്രമകരമായതിനാലാണ് തീരുമാനം.
ബോണസുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ഓണത്തിനു ശേഷം ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണസ് വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതായും കമ്മീഷണര്‍ അറിയിച്ചു