കോട്ടയം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 42.3 ശതമാനം അധികമഴ. ഞായർ രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ച് ലഭിച്ച കാലവർഷമഴ 236.69 സെന്റിമീറ്റർ. ശരാശരി ലഭിക്കേണ്ടത് 166.34 സെന്റിമീറ്റർ.
ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ ഒരു ശരാശരി കാലവർഷത്തിൽ ലഭിക്കേണ്ടത് 203.94 സെന്റിമീറ്ററാണ്. അതിനേക്കാൾ കൂടുതൽ മഴ ഇതിനകം ലഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 14 രാവിലെമുതൽ ഇന്നലെ രാവിലെവരെ സംസ്ഥാനത്ത് ലഭിച്ചത് 37 സെന്റിമീറ്റർ മഴയാണ്. ഇത്രയേറെ മഴ ഇത്ര ചുരുങ്ങിയ ദിവസങ്ങൾകൊണ്ടു ലഭിച്ച അവസരം സമീപകാലത്തില്ല.
ഇടുക്കി ജില്ലയിൽ ഇന്നലെ രാവിലെവരെ 92.52 ശതമാനം അധികമഴ ലഭിച്ചു. 180.48 സെന്റിമീറ്റർ കിട്ടേണ്ട സ്ഥാനത്ത് 347.46 സെന്റിമീറ്റർ. ഇതിൽ 72 സെന്റിമീറ്ററും ലഭിച്ചത് ചൊവ്വാഴ്ച രാവിലെ മുതലുള്ള അഞ്ചുദിവസംകൊണ്ടാണ്.
മറ്റു ജില്ലകളിൽ ലഭിച്ച മഴ, കിട്ടേണ്ടിയിരുന്ന മഴ
(സെന്റിമീറ്ററിൽ), വ്യത്യാസം (ശതമാനം) എന്ന ക്രമത്തിൽ
ആലപ്പുഴ 177.17 134.34 +31.88
എറണാകുളം 245.10 164.52 +48.98
കണ്ണൂർ 255.23 228.48 +11.71
കാസർഗോഡ് 227.03 255.12 -11.01
കൊല്ലം 156.99 101.19 +55.14
കോട്ടയം 227.12 149.71 +51.7
കോഴിക്കോട് 287.72 220.63 +30.41
മലപ്പുറം 261.92 172.79 +51.58
പാലക്കാട് 225.25 129.33 +74.17
പത്തനംതിട്ട 195.23 132.22 +47.66
തിരുവനന്തപുരം 96.33 65.95 +46.06
തൃശൂർ 207.43 178.54 +16.18
വയനാട് 284.75 222.85 +27.78