കുട്ടനാട്: ദുരിതാശ്വാസക്യാന്പിൽ ഹൃദയാഘാതത്തെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു. മുട്ടാർ പഞ്ചായത്ത് പാറേക്കളം തങ്കച്ചൻ സ്കറിയ(55)യാണ് മരിച്ചത്. മുട്ടാറിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങളും സന്പാദ്യവും നശിച്ചതിനെത്തുടർന്ന് ചങ്ങനാശേരി കിളിമല എസ്എച്ച് സ്കൂളിലെ ദുരിതാശ്വാസക്യാന്പിലായിരുന്നു.
ശനിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സജി മുട്ടാർ കന്നിട്ടയിൽ കുടുംബാംഗം. മകൻ: അഖിൽ തങ്കച്ചൻ.