കൊച്ചി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 100 കോടിയുടെ കേന്ദ്രസഹായത്തിനു പുറമെയാണിത്. കെടുതികൾ നേരിൽ മനസിലാക്കാനെത്തിയ പ്രധാനമന്ത്രി കൊച്ചിയിൽ നാവിക ആസ്ഥാനത്തു നടത്തിയ വിലയിരുത്തൽ യോഗത്തിലാണു സഹായം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പ്രളയമേഖലകളിൽ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയക്കെടുതിയുടെ സമഗ്രചിത്രം പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു.