+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉപ്പുതോട്ടിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചു; മൂന്നുപേരെ കാണാതായി

ചെ​റു​തോ​ണി: ഉ​പ്പു​തോ​ട്ടി​ൽ ഉ​ണ്ടാ​യ ‌ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ൻ​മ​ല ഇ​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​രെ കാ​ണാ​താ​യി. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ൾ​പ്പെ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട
ഉപ്പുതോട്ടിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചു; മൂന്നുപേരെ കാണാതായി
ചെ​റു​തോ​ണി: ഉ​പ്പു​തോ​ട്ടി​ൽ ഉ​ണ്ടാ​യ ‌ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ൻ​മ​ല ഇ​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​രെ കാ​ണാ​താ​യി. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ൾ​പ്പെ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​പ്പു​തോ​ട് ചി​റ്റ​ടി​ക്ക​വ​ല അ​യ്യ​പ്പ​ൻ​കു​ന്നേ​ൽ മാ​ത്യു (62) വാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഭാ​ര്യ രാ​ജ​മ്മ (50), മ​ക​ൻ വി​ശാ​ൽ (26), സു​ഹൃ​ത്ത് കാ​ർ​ക്കാം​തോ​ട്ടി​ൽ റ്റി​ന്‍റു മാ​ത്യു (26) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത മ​ഴ​യത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഉ​പ്പു​തോ​ട് പ​ള്ളി​യി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. റ്റി​ന്‍റു നാ​ളെ വി​ദേ​ശ​ത്തു പോ​കാ​നി​രു​ന്ന​താ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​ശാ​ലും കു​ടും​ബ​വും വീ​ട്ടി​ലേ​ക്കു പോ​യ​പ്പോ​ൾ സു​ഹൃ​ത്തും ഒ​പ്പം പോ​കു​ക​യാ​യി​രു​ന്നു. ക്യാ​ന്പി​ൽ​നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​വ​രു​ടെ വീ​ട്. ഇ​വ​ർ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി അ​ഞ്ചു മി​നി​റ്റി​നു ശേ​ഷം ഉ​രു​ൾ​പൊ​ട്ടി വ​ൻ മ​ല​യ​ട​ക്കം ഇ​ടി​ഞ്ഞു വീഴുകയാ യിരുന്നു. വീ​ടു​ൾ​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ലാ​യി. ഇ​ന്ന​ലെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത​യും വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​തും മൂ​ലം നാ​ട്ടു​കാ​ർ​ക്കു തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​യി​ല്ല. റ്റി​ന്‍റു​വും വി​ശാ​ലും കാ​ല​ങ്ങ​ളാ​യി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. വി​ശാ​ൽ വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​തി​നാ​ലാ​ണ് സു​ഹൃ​ത്തി​നൊ​പ്പം സൗ​ഹൃ​ദം പ​ങ്കി​ടാ​ൻ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കു പോ​യ​ത്. ഇ​തി​നു സ​മീ​പ​ത്തെ ച​ര​ള​യി​ൽ ദി​വാ​ക​ര​ന്‍റെ​യും അ​രി​മ​റ്റ​ത്തി​ൽ അ​പ്പ​ച്ച​ന്‍റെ​യൂം വീ​ടു​ക​ളും ത​ക​ർ​ന്നു.