തിരുവനന്തപുരം: കേരളത്തിലെ പത്തു ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴയ്ക്കു സാധ്യത. ദിവസങ്ങളായി തുടർന്ന കനത്ത മഴയുടെ ശക്തി കുറയുമെന്നും നാളെ രാവിലെയോടെ മഴയ്ക്ക് താത്കാലിക ശമനമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദമാണ് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമായത്. കനത്ത മഴയ്ക്കു ശമനമായതിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പിൻവലിച്ചു.